bg_image

100 Nurse Vacancies in Various Hospitals in Germany

image

ജർമ്മനിയിലെ വിവിധ ആശുപത്രികളിലേക്കുള്ള  100 നഴ്സിംങ് ഒഴിവുകളിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന വര്‍ക്ക് ഇന്‍ ഹെല്‍ത്ത്, ജര്‍മ്മനി റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നഴ്സിങ്ങിൽ ബിരുദമോ പോസ്റ്റ്‌ ബേസിക് ബാച്ച്ലേഴ്‌സ് ഡിഗ്രിയോ ഉള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. പ്രായപരിധി: 2026 മെയ് 31-ന് 36 വയസ്സ് കവിയരുത്.  താല്പര്യമുള്ളവർക്ക് 2026 മെയ്‌ 21 -നകം അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷകർക്കു ഐ സി യൂ അല്ലെങ്കിൽ മെഡിക്കൽ സർജിക്കൽ വാർഡ്, ഓങ്കോളജി വാർഡ്, ന്യൂറോളജി വാർഡ്, ജീറിയാട്രിക് വാർഡ് , പ്രൈവറ്റ് വാർഡ്, മറ്റു അഡൾട് ഇൻപഷ്യന്റ് വാർഡ് തുടങ്ങിയവയിൽ ബെഡ് സൈഡ് പേഷ്യന്റ് കെയർ എക്സ്പീരിയൻസ്  ഉണ്ടായിരിക്കേണ്ടതാണ്. പീഡിയാട്രിക് അല്ലെങ്കിൽ  നിയോ നാറ്റോളോജി മാത്രം പ്രവൃത്തി പരിചയം ഉള്ളവരെ പരിഗണിക്കുന്നതല്ല. അപേക്ഷിക്കുന്ന സമയത്ത് ജർമ്മൻ ഭാഷാ പരിജ്ഞാനം ആവശ്യമില്ല. ജർമൻ ഭാഷയിൽ B1 അല്ലെങ്കിൽ B2 യോഗ്യത ഉള്ളവരും, നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പ്രോഗ്രാമിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവരും അപേക്ഷിക്കേണ്ടതില്ല

അഭിമുഖങ്ങളില്‍ നിന്നും തിരഞ്ഞടുക്കപ്പെടുന്നവർക്ക് എ 1 മുതൽ ബി 2 ലെവൽ വരെ സൗജന്യ ജര്‍മ്മന്‍ ഭാഷാപരിശീലനം ലഭിക്കുന്നതാണ്. ബി 1 ലെവൽ മുതല്‍ താമസം, ഭക്ഷണം എന്നിവ  സൗജന്യമായിരിക്കും. കൂടാതെ A2 ലെവൽ പാസ്സാകുന്നവർക്ക് 100 യൂറോയും, B1 ലെവൽ പാസ്സ് ആകുന്നവർക്ക് 150 യൂറോയും ബി 2 ലെവൽ പാസ്സാകുന്നവർക്ക് 200 യൂറോയും ആദ്യത്തെ ചാൻസിൽ പാസ്സ് ആകുന്നവർക്കു 100 യൂറോ അധികമായും സ്കോളർഷിപ്പിനും അര്‍ഹതയുണ്ടാകും. ബി 2 ലെവൽ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജർമനിയിലെ ആശുപത്രികളിൽ  നേഴ്സ്  ആയി നിയമനം ലഭിക്കും. തുടക്ക ശമ്പളം കുറഞ്ഞത് 2400  യൂറോ ആണ്. വിസ പ്രോസസ്സിംഗ്, വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും സൗജന്യമാണ്.

അപേക്ഷ സമർപ്പിക്കുക (ഇവിടെ ക്ലിക്ക് ചെയ്യുക)

കൂടുതൽ വിവരങ്ങൾക്ക് 0471-2770536, 2770540, 2770539,2770566 (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബൽ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്.

Attachments

for Publication dated: 13 May 2026
Thiruvananthapuram

Public Relations Officer

Chat Icon